റിക്രൂട്ട്മെൻ്റ്
- krithwe
- Apr 30, 2016
- 1 min read
ഇന്ന് ബസിലിരുന്നപ്പോൾ മുന്നിൽ സീറ്റിൻ്റെ പിറകിലായി ഒരാൾ കെെയിലുണ്ടായിരുന്ന എന്തോ വച്ച് കുറിച്ചത് ശ്രദ്ധയിൽപ്പെട്ടു. അത്തരം കുറിപ്പുകൾ നമ്മൾ പലപ്പോഴും പലയിടത്തും വായിക്കാറുള്ളതാണ്. പഠിക്കുന്ന കാലത്ത് ക്ലാസ്സിലെ ഡസ്കുകളിൽ, സിനിമാ ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന കൗണ്ടറിൻ്റെ ചുവരുകളിൽ അങ്ങനെ പലയിടത്തും. ചിലർ സ്വന്തം പേര് എഴുതും, മറ്റു ചിലർ സുഹൃത്തുക്കളുടെ പേരെഴുതും, വേറെ ചിലരാകട്ടെ സ്വന്തം സംസ്കാരം അറിയിക്കുന്ന തരത്തിലുള്ള അസഭ്യങ്ങൾ എഴുതും, ഇനിയും ചിലർ സ്വന്തമാകുമെന്ന് ഉറപ്പില്ലാത്ത കാമുകിയുടെ പേര് തൻ്റെ പേരിനൊപ്പം കുറിക്കും.. അങ്ങനെ പലതും.. പക്ഷെ, ഇന്ന് കണ്ടത് മറ്റൊരു കുറിപ്പായിരുന്നു. ഇംഗ്ലീഷും മലയാളവും ഇടകലർത്തിയുള്ള ഒരു കുറിപ്പ് “Recruitment- Vaisakh A ദെെവമേ കിട്ടണേ – 18/01/2016” ഒരു യുവാവിൻ്റെ സ്വപ്നത്തിലേക്കുള്ള യാത്രയിൽ കുറിച്ചിട്ട ഒന്നായിരുന്നു അത്.. മനസ്സ്കൊണ്ട് ഞാനും ആഗ്രഹിച്ചു.. “ദെെവമേ വെെശാഖിന് കിട്ടിയിട്ടുണ്ടാകണേ..”







Comments