top of page

ഗൂഗിൾ മാപ്പ്

  • Writer: krithwe
    krithwe
  • Dec 16, 2016
  • 1 min read

ബസിൽ പതിവില്ലാതെ ഒരു സായിപ്പും മദാമ്മയും.. ജോലി കഴിഞ്ഞ് ക്ഷീണിച്ച് യാത്ര ചെയ്യുന്നവരിൽ ചെറിയൊരു കൗതുകം.. എറണാകുളം ബസ് സ്റ്റേഷനിൽ നിന്ന് കയറിയ ഉടനെ മദാമ്മ കയ്യിലിരുന്ന ഐഫോണിൽ ഗൂഗിൾ മാപ്പ് ഓൺ ആക്കി.. ഹൊ! മലയാളികളെ എന്താ വിശ്വാസം..

കടവന്ത്ര ആയപ്പൊ ചേട്ടനും ചേച്ചിയും ഇറങ്ങി.. കുറച്ച് കഴിഞ്ഞ് കണ്ടക്ടർ പറയുന്നത് കേട്ടു.. വെെറ്റില ഹബ്ബിലേക്കാണത്രെ ടിക്കറ്റ് ചോദിച്ചതെന്ന്.. അവർക്കറിയില്ലല്ലോ നമ്മുടെ നാട്ടിലെ മൊബെെൽ നെറ്റ് വർക്കിൻ്റെ കാര്യക്ഷമത.. ഗൂഗിൾ നെെസായിട്ട് ഒരു പണി കൊടുത്തതാ..

Comments


Post: Blog2_Post

© 2023 | Krithwe J. Vekkan

  • Facebook
  • Instagram
  • LinkedIn
  • Twitter
bottom of page