ഒരു ‘സിനിമ’ അനുഭവം
- krithwe
- Nov 20, 2018
- 1 min read
കഴിഞ്ഞ ദിവസമാണ് ‘ ജോസഫ്’ കണ്ടത്. ഒരു ‘സിനിമ’ കണ്ടതിന്റെ സന്തോഷത്തോടെ തന്നെയാണ് ഇത് എഴുതുന്നത്. സിനിമയെപ്പറ്റി ആധികാരികമായി പറയാന്‍ തക്ക ഒരു നിരൂപകന്‍ ഒന്നുമല്ല ഞാന്‍. അത്‌കൊണ്ട് തന്നെ ഇതൊരു സാധാരണക്കാരന്റെ അനുഭവകുറിപ്പായി മാത്രം കണ്ടാല്‍ മതിയാകും.
സാധാരണ സിനിമകള്‍ കാണാന്‍ പോകാറുള്ളത് ഞാനും എന്റെ ചേട്ടനുമൊപ്പമാണ്. കുറച്ച് നാളുകള്‍ കൂടിയാണ് അമ്മയെ കൂടെകൂട്ടി ഒരു സിനിമയ്ക്ക് പോയത്. ഒരു മുന്‍വിധിയും കൂടാതെ കണ്ടുതുടങ്ങിയ ഞങ്ങള്‍ക്ക് ഒരു നിമിഷം പോലും, ഒരു സീന്‍ പോലും വിരസത നല്‍കിയില്ല. മെല്ലെ തുടങ്ങി, ചൂട് പിടിച്ച് നന്നായി മെനഞ്ഞെടുത്ത ഒരു ദൃശ്യവിഷ്‌കാരം തന്നെയായിരുന്നു ‘ജോസഫ്’. ജോജു ചേട്ടന്റെ അഭിനയത്തില്‍ നിന്ന് തന്നെ എം. പദ്മകുമാർ എന്ന സംവിധായകന് നായകനിലുള്ള വിശ്വാസം പ്രകടമായിരുന്നു. ഏറെ സന്തോഷത്തോടെ തന്നെ പറയട്ടെ, മലയാളത്തിലെ മുന്‍കിട പ്രമുഖ നടന്മാരെയൊക്കെ ഒഴിവാക്കി, ഇതു പോലുള്ള താരങ്ങളെ അവരുടെ കഴിവിനൊത്ത കഥാപാത്രങ്ങളെ നല്‍കി, അതിനെ മനോഹരമായ ഒരു വിരുന്നാക്കി മാറ്റിയ ഈ ‘ജോസഫ്’ ശരിക്കും ജോറാണ്. പല സന്ദര്‍ഭങ്ങളും മനസ്സില്‍ തങ്ങി നില്‍ക്കത്തക്ക വിധമായിരുന്നു ജോജു ചേട്ടന്റെ അഭിനയം. സംഗീതവും എടുത്തു പറയേണ്ട ഒരു ഘടകമാണ്. സാഹചര്യത്തിനൊത്ത ഈണങ്ങളും, അതിനൊത്ത മൂഹര്‍ത്തങ്ങളും.ഞങ്ങള്‍ മൂന്ന് പേര്‍ക്കും ഒരുപോലെ ഇഷ്ടമായി.

ഇതുപോലുള്ള ചിത്രങ്ങളാണ് ഇനി മുന്‍പോട്ട് വരേണ്ടത്. താരങ്ങള്‍ രംഗപ്രവേശം നടത്തുമ്പോള്‍ കിട്ടുന്ന ആര്‍പ്പുവിളികളിലും കൈയടികളിലുമല്ല, സിനിമ തീരുമ്പോള്‍ കിട്ടുന്ന അഭിനന്ദനത്തിന്റെ കൈയടികളില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയുള്ള കൈയടികള്‍ കേട്ടാണ് ഈ സിനിമ കണ്ടിറങ്ങിയത്.







Comments